ഹൈലൈറ്റ്:
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 'ഇന്ത്യ' സഖ്യം അധികാരത്തിൽ വരുമെന്ന് ചാണ്ടി ഉമ്മൻ.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതുവരെയില്ലാത്ത തിരിച്ചുവരവ് നടത്തും.
ദക്ഷിണേന്ത്യയിൽ മുഴുവനും ഇന്ത്യ മുന്നണി ജയിക്കും.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 'ഇന്ത്യ' സഖ്യം അധികാരത്തിൽ വരുമെന്ന് ചാണ്ടി ഉമ്മൻ. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇതുവരെയില്ലാത്ത തിരിച്ചുവരവ് നടത്തും. രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുമ്പോൾ അദ്ദേഹത്തിൻ്റെ ഇടതും വലതും നിൽക്കാൻ കേരളത്തിൽ നിന്നും പാർട്ടിക്ക് രാജ് മോഹൻ ഉണ്ണിത്താനെ പോലുള്ള എംപിമാർ വേണമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.ദക്ഷിണേന്ത്യയിൽ മുഴുവനും ഇന്ത്യ മുന്നണി ജയിക്കും. മഹാരാഷ്ട്രയിലും സ്ഥിതി മറ്റൊന്നാവില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പത്തുലക്ഷം പേരാണ് മുംബെയിൽ അണിനിരന്നത് കേരളത്തിൽ പത്രിക സമർപ്പിക്കുമ്പോൾ നടത്തിയ റോഡ് ഷോ നാം കണ്ടതാണെന്ന് കണ്ണൂർ പഴയങ്ങാടിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ചാണ്ടി ഉമ്മൻ പറഞ്ഞു.
ആരോഗ്യം അനുവദിക്കുമെങ്കിൽ തൻ്റെ അമ്മ കാസർകോട് പ്രചരണത്തിന് വരും. ഉണ്ണിത്താനും അമ്മയും ദൈവ വിശ്വാസികളാണ് ഇരുവരും പ്രാർഥിക്കുന്നത് വേറെ രീതിയിലാണെങ്കിലും എല്ലാം എത്തിച്ചേരുന്നത് ഒരിടത്താണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
'Rahul Gandhi to be PM, need MPs from Kerala to stand left and right'; Chandi Oommen